നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന് വിവാഹ നിശ്ചയം; വൈറലായി വീഡിയോ!

മലയാള സിനിമാതാരം ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തതായിരുന്നു വിവാഹനിശ്ചയ ചടങ്ങ്.

ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. വിവാഹ നിശ്ചയ ചടങ്ങില്‍ തുടക്കം മുതല്‍ സജീവമായി തന്റെ കടമ നിര്‍വ്വഹിച്ച് ബാബുരാജ് മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍.

അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ ചടങ്ങളും മുന്നില്‍ നിന്നു നടത്താന്‍ ചുക്കാന്‍ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു.

Exit mobile version