കോഴിക്കോട്: സിനിമയില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എക്സൈസ് കേസ്. നടന്‍ ഇര്‍ഷാദ് നായകനായി എത്തുന്ന ‘നല്ല സമയം’. എന്ന ചത്രത്തിന്റെ ട്രെയ്‌ലറിലാണ് എംഡിഎംഎ ഉപയോഗക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് പരാതി.
ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ റിലീസിനെത്തിയത്. ഒമര്‍ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സുധാകരന്‍ കേസെടുത്തത്. സിനിമയില്‍ ഏറെയും പുതുമുഖങ്ങളായ നായികമാരാണ് അണിനിരക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരുന്നത്.
നവാഗതനായ കലന്തൂര്‍ ചിത്രം നിര്‍മിക്കുന്ന ചിത്രത്തില്‍ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.