കൊച്ചി: പ്രശസ്ത മലയാള സിനിമാതാരം സുധീറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. താന്‍ വായിനോക്കാറുണ്ടെന്നും പെണ്ണിനെ ദൈവം സൃഷ്ടിച്ചത് തന്നെ നോക്കാനാണെന്നും സുധീര്‍ പറയുന്നു. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ വിവാദ പരാമര്‍ശം.
എങ്ങനെ താനൊരു വിവാദ നായകനായി എന്ന് പറയുന്ന വേളയിലാണ് നടന്റെ പരാമര്‍ശങ്ങള്‍. ഒരു പെണ്ണിന് മറ്റൊരു പെണ്ണ് ഒരുങ്ങി നടക്കുന്നത് ഇഷ്ടമല്ലെന്നും ആണുങ്ങള്‍ വായിനോക്കുമെന്നും ആണുങ്ങളായാല്‍ പെണ്ണുങ്ങളെ വായി നോക്കുമെന്നും സുധീര്‍ പറയുന്നു.
ഒരു പെണ്‍കുട്ടി നല്ല ഡ്രസ് ഇട്ട് ഒരുങ്ങി പോയാല്‍ ഞാന്‍ വായനോക്കും, വായ് നോക്കുന്നത് എന്റെ ഹോബിയാണ്. നിങ്ങള്‍ എന്തിനാണ് ഒരുങ്ങുന്നത്, ലേഡീസ് ഒരുങ്ങുന്നത് ആളുകള്‍ നോക്കാന്‍ വേണ്ടിയാണെന്നും അങ്ങനെ വായ് നോക്കുമ്പോ പറയും, ഹോ ആ നടന്‍ സുധീര് ഉണ്ടല്ലോ എന്ത് വായ് നോക്കിയാണ് എന്ന് പറയുമെന്നും സുധീര്‍ പറയുന്നു.
തന്റെ കൂടപ്പിറപ്പാണ് വിവാദങ്ങള്‍. ഒരു സമയത്ത് എന്തെങ്കിലും വിവാദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ പോലെ തോന്നിയെന്നും തന്റെ ഭാര്യ പോലും ഒരു വിവാദമുണ്ടാക്ക് മനുഷ്യ എന്ന് പറയുന്ന രീതിയില്‍ എത്തിയിരുന്നുവെന്നും സുധീര്‍ പറയുന്നു.