മുംബൈ: പ്രശ്‌സ്ത ടെലിവിഷന്‍ താരത്തെ സീരിയലിന്റെ സെറ്റില്‍ മേക്കപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപതുവയസ്സുകാരിയായ നടി തുനിഷ ശര്‍മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘അലിബാബ: ദസ്താന്‍ ഇ-കാബുള്‍’ എന്ന സീരിയലിന്റെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുനിഷ ടെലിവിഷന്‍ രംഗേെത്തക്ക് ചുവടുവെച്ചത് ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ്. പിന്നീട് ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ പഞ്ചാബ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
also read: ക്രിസ്മസ് ആഘോഷിക്കുന്നതും ആശംസിക്കുന്നതും ഇസ്ലാമിക വിരുദ്ധം: സക്കീര്‍ നായിക്
അലി ബാബ എന്ന സീരിയലില്‍ ഷെഹ്‌സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു. സീരിയലില്‍ മാത്രമല്ല താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളില്‍ ബോളിവുഡ് ചിത്രങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തുനിഷയായിരുന്നു ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് . ഫിത്തൂര്‍, ദബാങ്-3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.നടിയുടെ മരണം സഹപ്രവര്‍ത്തകരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
Discussion about this post