കൂട്ടിയിട്ട് കത്തിക്കുകയാണ് എന്ന് പറയുന്നവര്‍ കൃഷി ചെയ്യുന്നത് ആരാണെന്ന് ചിന്തിക്കണം; സിനിമയല്ലാതെ മറ്റൊന്നും ജീവിതത്തിലില്ല, വിവാഹം പോലും തകര്‍ന്നത് അങ്ങനെ: ഷൈന്‍ ടോം

വീണ്ടും ചര്‍ച്ചയാകുന്ന വാക്കുകളുമായി നടന്‍ ഷൈനി ടോം ചാക്കോ. താരത്തിന്റെ പെരുമാറ്റം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് എതിരെ ഉയയരുന്ന ലഹരി ഉപയോഗ ആരോപണത്തെ കുരിച്ചും താരം സംസാരിക്കുന്നുണ്ട്. ‘ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം.’- എന്നും താരം പറയുന്നു.

‘സബ്സ്റ്റന്‍സ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് കുറ്റകൃത്യം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല.’- എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

തന്റെ ജീവിതത്തില്‍ സിനിമയല്ലാതെ ഒന്നും നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണെന്നും താരം തുറന്നടിക്കുന്നു.

ALSO READ- വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് ജയില്‍ മോചനമില്ല; ശിക്ഷ നിര്‍ത്തിവെയ്ക്കണം എന്ന ഹര്‍ജി തള്ളി

അങ്ങനെ എല്ലാത്തിലും ഞാന്‍ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മള്‍ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മള്‍ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version