വീണ്ടു അസ്വഭാവിക പെരുമാറ്റവുമായി നടന് ഷൈന്‍ ടോം ചാക്കോ. ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
പുതിയ ചിത്രം ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന് ഇവന്റിനായി ദുബായിലെത്തിയതായിരുന്നു ഷൈന്‍. പരിപാടിക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈന്‍ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.
അതേസമയം, നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു അടിയന്തരമായി പുറത്തിറക്കുകയായിരുന്നു. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നും വിവരമുണ്ട്.
ഷൈന്‍ ടോം ചാക്കോ, എംഎ നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍സീനു ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സര്‍ക്കസ്. ഡിസംബര്‍ ഒന്‍പതിന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഭാരത സര്‍ക്കസ്.
Discussion about this post