ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശം വിവാദത്തിൽ കലാശിച്ചിരിക്കെ ഉണ്ണി മുകുന്ദന് പിന്തുണയും മുന്നറിയിപ്പുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്..നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക.
ദൈവം നിങ്ങളോടൊപ്പം ഉണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ച് കമന്റ് കുറിച്ചത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു നടൻ ബാലയുടെ പ്രസ്താവന. വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാലയ്ക്ക് പ്രതിഫലം നൽകിയെന്നും 2 ലക്ഷം രൂപയാണ് നൽകിയത്.
ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൗഹൃദത്തിൻറെ പേരിൽ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നൽകി. അവസാനം അഭിനയിച്ച ചിത്രത്തിൽ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്‌മെൻറ് നൽകിയതിനു ശേഷം അദ്ദേഹം വലിയ ഡിമാൻഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകൾ കൊണ്ട് ഒരാൾ പ്രശസ്തനായി എന്നതുകൊണ്ട് അയാൾക്ക് ഉയർന്ന പ്രതിഫലം നൽകൽ സാധ്യമല്ലെന്നുമാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ കമന്റ്;
‘പൊളിച്ചു dear..Keep it up..ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്..നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear’, എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കുറിച്ചത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
Discussion about this post