തമിഴ് സിനിമാ ലോകത്തേക്ക് വിജയ് എത്തിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേള ആഘോഷമാക്കി ആരാധകര്‍. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പലതരത്തിലാണ് ഈ നേട്ടം ആഘോഷിക്കുന്നത്.
വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച ആഘോഷം സോഷ്യല്‍മീഡിയയെ പോലും അമ്പരപ്പിക്കുകയാണ്. വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിക്കുകയായിരുന്നു.
അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലാണ് ഈ വ്യത്യസ്ത ആഘോഷം സംഘടിപ്പിച്ചത്. സമാനരീതിയില്‍ നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 20 നവജാത ശിശുക്കള്‍ക്ക് വിജയ് ആരാധകര്‍ ചേര്‍ന്ന് സ്വര്‍ണമോതിരം നല്‍കിയിരുന്നു.
അതേസമയം, വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന അടുത്ത ചിത്രം. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലാണ് ചിത്രം എത്തുക.
தளபதி @actorvijay அவர்களின் 30-வது ஆண்டு திரையுலக கலைப்பயணம்.!
• தென் சென்னை மாவட்ட இளைஞரணி தலைமை தளபதி விஜய் மக்கள் இயக்கம் சார்பாக,
அடையாறு அரசு மகப்பேறு மருத்துவமனையில் பிறந்த 30 குழந்தைகளுக்கு தங்க மோதிரம் மற்றும் புதிய ஆடைகளை அகில இந்திய தளபதி விஜய் மக்கள் (1/2) pic.twitter.com/ZQY4CkIqCy
— Thalapathy Vijay Makkal Iyakkham (@TVMIoffl) December 3, 2022
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തമന്‍ ആണ് സംഗീതം.