വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷം നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ് പിറന്നു. നരേന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന്‍ കുറിച്ചത്.
കുഞ്ഞതിഥിയുടെ കൈയ്യിന്റെ ചിത്രം പങ്കുവെച്ചാണ് വിശേഷം പുറത്തുവിട്ടത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.
മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്.
നേരത്തെ 15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാര്‍ത്ത നരേന്‍ ആരാധകരെ അറിയിച്ചത്. ഡിസംബറിലാണ് ഡേറ്റെന്നും പുതിയ ആളെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും അടുത്തിടെ നരേന്‍ പറഞ്ഞിരുന്നു.