മലയാളികളുടെ പ്രിയതാരമാണ് നിത്യ ദാസ്. ഇപ്പോള്‍ മലയാള സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്0 താരം. ഇതിനിടെ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ തന്റെ ഭര്‍തൃവീട്ടുകാരെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ചാണ് താരം പറയുന്നത്. കാശ്മീര്‍ സ്വദേശിയായ അരവിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്കായിരുന്നു.
അവിടുത്തെ ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. ഭക്ഷണരീതി തനിക്ക് പറ്റാത്തതിനാല്‍ അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുക്കുകയായിരുന്നു എന്ന് താരം പറയുന്നു.
കൂടാതെ ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണെന്നും ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയില്‍ തീര്‍ഥം പോലെ എന്തോ കൈയില്‍ തന്നു. തീര്‍ഥമാണെന്ന് കരുതി ഞാന്‍ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിയുകയും ചെയ്തു. ഇത് തന്നെ മകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഉപ്പ് രസമുണ്ടെന്ന് അവള് പറയുകയായിരുന്നു.
കൂടാതെ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. എല്ലാവരും അത് മുഖത്ത് തേക്കുന്നുണ്ടായിരുന്നു. ഞങ്ങളും അങ്ങനെ തന്നെ ചെയ്തു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്നും നിത്യ ദാസ് പറയുന്നു.
അതേസമയം, ഞങ്ങള്‍ക്ക് നല്കിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടായിരിക്കാം. ഈ സംഭവത്തിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കുകയാണ് പതിവെന്ന് നിത്യ ദാസ് പറയുന്നു.
Discussion about this post