രശ്മിക മന്ദാനയ്‌ക്കൊപ്പം അഭിനയിക്കാൻ താത്പര്യമില്ല; യഥാർത്ഥ കലാകാരികൾ സമാന്തയും സായി പല്ലവിയും; മനസ് തുറന്ന് ഋഷഭ് ഷെട്ടി

Kantara Actor | bignewslive

കന്നടയെ മാത്രമല്ല, സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച നടൻ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പിറന്ന കാന്താര എന്ന ഹിറ്റ് ചിത്രം തീയേറ്റർ റിലീസിന് ശേഷം ഇന്നലെയാണ് ഒടിടിയിലേയ്ക്കും എത്തിയത്.

എന്നാൽ വരാഹ രൂപം എന്ന സിനിമയുടെ കാതലായ ഗാനം ഇല്ലാതെയാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിച്ചത്. ഇത് പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് കോപ്പി അടിച്ചെന്ന വിവാദത്തെ തുടർന്നാണ് ഗാനം നീക്കം ചെയ്തത്.

ഇപ്പോൾ പ്രമുഖ നടിമാരെ കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കുകയാണ് ഋഷഭ് ഷെട്ടി. രശ്മിക മന്ദാന, സമാന്ത, സായ് പല്ലവി തുടങ്ങിയവരെ കുറിച്ചാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. രശ്മിക മന്ദാന, കീർത്തി സുരേഷ്, സായ് പല്ലവി, സമാന്ത എന്നിവരിൽ ആർക്കൊപ്പമാണ് ഇനി അഭിനയിക്കാൻ താൽപര്യം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഋഷഭ് ഷെട്ടി.

”സ്‌ക്രിപ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് ഞാൻ തീരുമാനിക്കുന്നത്. കാരണം അവർക്ക് മുന്നിൽ വേറെ തടസ്സങ്ങൾ കാണില്ല. നിങ്ങൾ പറഞ്ഞതിൽ ഈ ടൈപ്പ് നടിയെ( കൈ കൊണ്ട് ഇൻവർട്ടഡ് കോമ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവർ യഥാർഥ കലാകാരികളാണ്.

നിലവിൽ ഉള്ളതിൽ മികച്ച നടിമാർ ഇവരാണ്. സമാന്തയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞു. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രേക്ഷകർ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവർ തിരിച്ചു വരട്ടെയെന്ന് ഋഷഭ് പറയുന്നു. ഋഷഭ് ഒരുക്കിയ കിരിക്ക് പാർട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു 2016 ൽ രശ്മിക എത്തിയത്. പിന്നീട്, കന്നഡ സിനിമയിൽ നിന്നും തെലുങ്കിലേക്കും തമിഴിലേക്കുമെത്തി, വലിയ താരമായ നടിയാണ് രശ്മിക.

Exit mobile version