മലയാളത്തില്‍ ഹിറ്റായ ദൃശ്യം2 വിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു. അജയ് ദേവ്ഗണ്‍ നായകനായെത്തിയ ദൃശ്യം രണ്ടാം ഭാഗം നിലവില്‍ തന്നെ 86 കോടിയുടെ ബോക്സ് ഓഫീസ് വിജയമാണ് നേടിയിരിക്കുന്നത്. 50 കോടി മുതല്‍ മുടക്കിയ ചിത്രം ഇതിനോടകം തന്നെ ലാഭം നേടിക്കഴിഞ്ഞു.
തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം സസ്പെന്‍സ് ത്രില്ലറായ ഹിന്ദി ദൃശ്യ(2015)ത്തിന്റെ തുടര്‍ച്ചയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി റീമേക്കുകളാണ് ഇവ രണ്ടും. അഭിഷേക് പഥക് ഒരുക്കിയ ദൃശ്യം 2വിന് മികച്ച പ്രതിതരണമാണ് ലഭിക്കുന്നത്.
അതേസമയം, തകര്‍ച്ച നേരിടുന്ന ബോളിവുഡ് ബോക്‌സോഫീസിനെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്നാണ് ചിത്രത്തിലെ നായകന്‍ നടന്‍ അജയ് ദേവ്ഗണ്‍ പറയുന്നത്. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണം- താരം പറഞ്ഞു.
Discussion about this post