മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. തന്റെ അവയവങ്ങൾ വെറുതേ പാഴാക്കികളയുന്നതിൽ അർത്ഥമില്ലെന്നും അതിനാൽ താനും അമ്മയും മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും താരം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഒരാശുപത്രിയിൽ നടന്ന ചടങ്ങിലാണ് വിജയ് തന്റെ പ്രഖ്യാപനം നടത്തിയത്.
വടക്കേഷ്യൻ രാജ്യങ്ങളിൽ അവയവദാനം അത്ര വ്യാപകമല്ലെന്നും ദാതാക്കളുള്ളതു കൊണ്ടു മാത്രമാണ് പല ശസ്ത്രക്രിയകൾ നടക്കുന്നതെന്നും വിജയ് പറയുന്നു. എന്റെ അവയവങ്ങൾ പാഴാക്കികളയുന്നതിനോട് എനിക്കു താത്പര്യമില്ല. ഇപ്പോൾ ഞാൻ ആരോഗ്യവാനാണ്.
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ ഞാനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.’ വിജയ് പറയുന്നു. ഇത്തരത്തിലൊരു പ്രവർത്തിയിലൂടെ മരണശേഷവും നാം മറ്റുള്ളവരിലൂടെ ജീവിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
Discussion about this post