ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് വര്‍ക്കി ട്രോളുകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്.
നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ‘ എനിക്ക് ആദ്യം മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്” എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
”ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്. അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിള്‍ പെണ്‍കുട്ടിയായിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല, എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ്” എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
also read: കാല് വേദന കൊണ്ട് ബുദ്ധി അയ്യപ്പ ഭക്തന്‍മുട്ടി: തടവി കൊടുത്ത് ദേവസ്വം മന്ത്രി
”എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്. എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി.” സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
also read: കിലോയ്ക്ക് നാല് രൂപ: കിലോക്കണക്കിന് തക്കാളി റോഡരികിലേക്ക് വലിച്ചെറിഞ്ഞ് കര്‍ഷകര്‍
അതേസമയം താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ തന്റെ കല്യാണം ഉണ്ടാകില്ലെന്നും” ഐശ്വര്യ ലക്ഷ്മി പറയുന്നു.
Discussion about this post