ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനിയില്‍ പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. 92% മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ തുടര്‍പഠനമാണ് കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയില്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്.
‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ പഠനച്ചെലവ് ഏറ്റെടുത്തത്. തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായനമഭ്യര്‍ഥിച്ചുകൊണ്ട് തന്റെ മാതാവിനും സഹോദരനുമൊപ്പം കളക്ടറെ കണാനെത്തിയിരുന്നു. കുട്ടിയുടെ പിതാവ് കഴിഞ്ഞവര്‍ഷം കൊവിഡ് ബാധിച്ചാണ് മരിച്ചത്.
also read: സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകരുത്; വിലക്ക് ഏർപ്പെടുത്തി താലിബാൻ
നഴ്‌സാകണം എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹ. എന്നാല്‍ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റില്‍ തുടര്‍പഠനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളജില്‍ സീറ്റ് ലഭിച്ചെങ്കിലും പഠനത്തിനായി പണമില്ലായിരുന്നു.
തുടര്‍ന്ന് സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് കളക്ടറുടെ ഇടപെടല്‍. നടന്‍ അല്ലു അര്‍ജുനെ വിളിച്ച് കളക്ടര്‍ പഠനച്ചെലവ് ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും അല്ലു അര്‍ജുന്‍ ഏറ്റെടുക്കുകയായിരുന്നു.
പഠനം മുടങ്ങില്ലെന്ന സന്തോഷത്തിലാണ് വിദ്യാര്‍ത്ഥിനിയും കുടുംബവും ഇപ്പോള്‍. കളക്ടര്‍ നേരിട്ട് എത്തി കഴിഞ്ഞ ദിവസമാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്.
Discussion about this post