ഹൈദരാബാദ്: തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത രംഗത്ത്. താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും സാമന്ത പറയുന്നു.
താന്‍ ഒരടി പോലും മുന്നോട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
”ചില ദിവസങ്ങള്‍ മോശമായിരിക്കും. ചിലപ്പോള്‍ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാന്‍ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോള്‍ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി.
‘ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ അപകടാവസ്ഥയിലാണെന്നു വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോര്‍ട്ടുകള്‍ കണ്ടു. ഞാനിപ്പോള്‍ മരിക്കാന്‍ കിടക്കുകയൊന്നുമല്ല. നിലവില്‍ ഞാന്‍ മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകള്‍ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.”- ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടര്‍മാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു.
Read Also: ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി
എല്ലാ ദിവസവും ഫലപ്രദമായി ഉപയോഗിക്കാനായില്ലെങ്കിലും പ്രശ്‌നമില്ല. ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. എപ്പോഴും നല്ല സമയം തന്നെയാകണമെന്നില്ല. രോഗിയും അവശയുമെല്ലാം ആകാവുന്നതേയുള്ളൂ. ഒടുവില്‍ നമ്മള്‍ തന്നെ വിജയിക്കും-സാമന്ത പറഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ സാമന്ത തന്നെയാണ് തന്നെ ബാധിച്ച രോഗം പരസ്യപ്പെടുത്തിയത്. പേശീവീക്കം എന്നറിയപ്പെടുന്ന ‘മയോസൈറ്റിസ്’ രോഗമാണ് താരത്തെ ബാധിച്ചിരുന്നത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം.
യശോദ’യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് സാമന്ത നന്ദി പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Discussion about this post