ആരാധക ശൃംഖലയിലല്‍ സൂപ്പര്‍താരങ്ങളോടൊപ്പം നില്‍ക്കുന്ന മലയാളത്തിന്റെ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ന്ന മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ വാഹനക്കമ്പം ഏറെ പ്രശസ്തമാണ്.
വാഹനങ്ങള്‍ ഹരമാറിയ ദുല്‍ഖര്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ഗാരേജിലെ സൂപ്പര്‍ കാറുകളുടെ കളക്ഷനുകള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുല്‍ഖറിന്. സൈബര്‍ ലോകത്ത് വൈറലായ വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധനേടുന്നത്.
‘ബ്രോ നമ്മുടെ നാട്ടിയെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശാരാശരി 10 കിലോമീറ്ററെങ്കിലും വോഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്’
എന്നായിരുന്നു ആരാധകന്റെ കമന്റ്.
ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ..
‘അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂര്‍ റോഡുകളില്‍ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്’
അതേസമയം, ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 23ന് തിയറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ സീതാ രാമം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.