നടി മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയിലേക്ക്; ‘ടുമോറോ’യുടെ ചിത്രീകരണം തുടങ്ങി

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു നില്‍ക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്.

moly-kannamali

മലയാളത്തിന്റെ സ്വന്തംതാരം മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയില്‍ അഭിനയിക്കുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിര്‍മാണവും സംവിധാനവും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ്.

also read; ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു നില്‍ക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

ലോകത്തെ വിവിധ സ്ഥലങ്ങള്‍ സിനിമയുടെ ലൊക്കേഷനാകും. സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു.

മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ആദം കെ. അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ഥന്‍, കാതറിന്‍, സരോജ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോങ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിള്‍ മാത്സണ്‍, കലാ സംവിധാനം ലിന്‍സണ്‍ റാഫേല്‍, എഡിറ്റിങ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി. ലാസര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

Exit mobile version