‘നമ്മിലൊരാള്‍’! ആഘോഷങ്ങള്‍ക്ക് ഇടയില്‍ നാം മറക്കുന്ന മനുഷ്യത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം

ഒരു പുതുവത്സര സമ്മാനവുമായി ‘നമ്മിലൊരാള്‍’ എന്ന ഹ്രസ്വ ചിത്രം. ജീവിതം ആഘോഷിക്കാന്‍ തിരക്ക് പിടിക്കുന്നതിനിടയില്‍ നാം മറന്നു പോകുന്ന മാനുഷിക ബന്ധങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ് മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ കൊച്ചു ചിത്രം.

ആഘോഷങ്ങളെക്കാള്‍, മാനുഷിക ബന്ധങ്ങള്‍ക്കും, മാനുഷിക മൂല്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന സന്ദേശമാണ് ഈ കൊച്ചു ചിത്രത്തിലൂടെ സംവിധായകന്‍ നമുക്ക് നല്‍കുന്നത്. മനുഷ്യത്വം ഉള്ളവനായി ഇരിക്കുന്നതാണ് ഏറ്റവും വലിയ ആഘോഷമെന്ന് പറയാതെ പറയുന്നുണ്ട് ചിത്രത്തിലൂടെ സംവിധായകന്‍.

പ്രഗ്‌നേഷ് സികെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അഷ്‌റഫ് പാലാഴിയാണ്. എഡിറ്റിംഗ് കിരണും, സംഗീതം സച്ചിന്‍ ബാലുവും നിര്‍വഹിച്ചിരിക്കുന്നു.

Exit mobile version