‘നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, നിന്റെ പുഞ്ചിരി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’: മകള്‍ക്ക് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസ നേര്‍ന്ന് സണ്ണി ലിയോണി

മകള്‍ നിഷയ്ക്ക് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് താരം സണ്ണി ലിയോണി. സമൂഹ മാധ്യമങ്ങളിലൂടെ മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സണ്ണി ലിയോണി പിറന്നാള്‍ ആശംസ നേര്‍ന്നത്.

‘എന്റെ നിഷയ്ക്ക് ഏഴാം ജന്മദിനാശംസകള്‍, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എപ്പോഴത്തേയും പോലെ പുഞ്ചിരിക്കുന്നതും തിളങ്ങുന്നതും സന്തോഷവതിയായിരിക്കുന്നതും കാണാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്,’ എന്നാണ് താരം കുറിച്ചത്.

സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. നിഷയാണ് ഇരുവരുടേയും ആദ്യത്തെ കുട്ടി. 2017 ലാണ് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്.

ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണി സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്. പിന്നീട് സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നീ ഇരട്ട ആണ്‍ക്കുട്ടികളേയും ദമ്പതികള്‍ സ്വീകരിച്ചു.

Read Also: ബസുകളിലെ പരസ്യം തരുന്നത് 1.80 കോടി: ഇതര സംസ്ഥാന ബസുകളിലും പരസ്യമുണ്ട്; ഹൈക്കോടതി ഉത്തരവിനെതിരെ ഗതാഗത മന്ത്രി

മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സണ്ണിയും വെബ്ബറും. അതുകൊണ്ട് തന്നെ തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും എന്നും ഇരുവരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നിഷയുടെ അമ്മ ഉപേക്ഷിച്ചതല്ലെന്ന് അവള്‍ അറിയണം. അവര്‍ മകളെ ഒമ്പത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാന്‍ നിഷയുടെ യഥാര്‍ത്ഥ അമ്മയല്ല, പക്ഷെ അവളുടെ ആത്മാവുമായാണ് ഞാന്‍ അത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും സണ്ണി പറയുന്നു. മാതൃകാ അച്ഛനമ്മമാരായി ജീവിക്കുകയാണ് ദമ്പതികള്‍. മക്കളോടൊപ്പം എല്ലാ ആഘോഷ നിമിഷങ്ങളും താരങ്ങള്‍ മക്കളോടൊപ്പം ആഘോഷമാക്കാറുണ്ട്.

Exit mobile version