തെലുങ്കില്‍ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ ഗോഡ്ഫാദര്‍ സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടി നയന്‍താര. ആരാധകര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍.
മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കില്‍ നയന്‍താര അവതരിപ്പിച്ചത്. അതേസമയം, ഗോഡ്ഫാദറിനെ ഒരു വലിയ ബ്ലോക്ക്ബസ്റ്റര്‍ ആക്കിയതിന് എല്ലാ സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കും നന്ദിയെന്നാണ് നയന്‍സ് പറയുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തിയറ്ററില്‍ പോയി സിനിമ കാണുന്നതില്‍ സന്തോഷമുണ്ട്. ഗോഡ്ഫാദര്‍ എനിക്ക് വളരെ പ്രത്യേകതയുള്ള ചിത്രമാണ്. കാരണം വളരെ മികച്ചൊരു ടീമിനോടൊപ്പമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നും നയന്‍താര സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു.
ചിരഞ്ജീവിക്കൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും നടി പറഞ്ഞു. തന്നെ വിശ്വാസമര്‍പ്പിച്ച് സിനിമയില്‍ അവസരം നല്‍കിയതിന് സംവിധായകന്‍ മോഹന്‍രാജക്കും നന്ദി പറഞ്ഞ താരം സല്‍മാന്‍ ഖാനും നയന്‍സ് നന്ദി പറഞ്ഞിട്ടുണ്ട്.
സിനിമയിലെ സത്യപ്രിയ വളരെ സങ്കീര്‍ണ്ണമായ കഥാപാത്രമാണെന്നും സംവിധായകന്റെ വിശ്വാസാണ് ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ എനിക്ക് സാധിച്ചതെന്നുമാണ് നയന്‍താര പറയുന്നത്.
Discussion about this post