കാതുകുത്തുമ്പോൾ കരയുകയും ചിരിക്കുകയും ചെയ്യുന്ന കുരുന്നുകളുടെ ഒത്തിരി വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. കുഞ്ഞുമക്കളുടെ വേദന കാണാൻ കഴിയാതെ മാറി നിൽക്കുന്ന അമ്മമാരെയും കാണാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു കാതുകുത്ത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
വേദന സഹിക്കാനാകാതെ കരയുന്ന കുട്ടിയെ കാണാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന ചേട്ടൻ ആണ് വിഡിയോയിലെ താരം. കുഞ്ഞനിയത്തിയുടെ കാത് കുത്തുമ്പോൾ ആ വേദന കണ്ടുനിൽക്കാനാകാതെ തിരിഞ്ഞിരിക്കുകയാണ് ഈ സഹോദരൻ. കണ്ണ് പൊത്തി, ചെവിയും അടച്ചുപിടിച്ചാണ് ചേട്ടൻ ഇരിക്കുന്നത്.
അഞ്ജു മരിയ എന്ന അമ്മയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ടമാറയെന്നാണ് അനിയത്തിയുടെ പേര്. സഹോദരൻ ഇസഹാക്ക്. ഇതാണ് സഹോദര സ്നേഹമെന്നും സഹോദരനായാൽ ഇങ്ങനെ ചെയ്യണം എന്നുമെല്ലാമാണ് ആളുകൾ കമന്റുകൾ കുറിക്കുന്നത്.
Discussion about this post