തീയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുകയാണ് സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ ചിത്രം. സെപ്റ്റംബര്‍ 30നാണ് സിനിമ റിലീസ് ചെയ്തത്. മരിച്ചുപോയി എന്ന് രാജ്യം മുഴുവന്‍ വിശ്വസിക്കുന്ന പട്ടാളക്കാരന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുമ്പോഴുണ്ടാകുന്ന രസകരവും സംഭവ ബഹുലവുമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ഡാര്‍ക്ക് കോമഡി മോഡിലാണ് കഥ മുമ്പോട്ട് പോകുന്നത്. വെള്ളിമൂങ്ങ ഒരുക്കിയ ജിബു ജേക്കബ് അതേ മാതൃകയിലൊരു കോമഡി ട്രാക്ക് തന്നെയാണ് ഇവിടെയും ഉദ്ദേശിച്ചത്. നന്നായി ചിരിപ്പിക്കുന്ന നിരവധി കോമഡികള്‍ ചിത്രത്തിലുണ്ട്. എങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ തമാശയ്ക്കായി പറയുന്ന ഒരു ഡയലോഗാണ് സോഷ്യല്‍മീഡിയയെ പ്രകോപിപ്പിക്കുന്നത്.
പ്രേക്ഷകന്റെ മാറിയ കാഴ്ചപ്പാടും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന ആരാധകരേയും എല്ലാം വിസ്മരിച്ചാണ് ഈ സിനിമയിലെ ഒരു സീന്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഒരു ഘട്ടത്തില്‍ മൂസയോട് ഏതെങ്കിലും കേസ് ഒപ്പിക്കാന്‍ അയാളുടെ വക്കീല്‍ ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണമായി അദ്ദേഹം പറയുന്നത് കൊലപാതകവും പിടിച്ചുപറിയും ബലാത്സംഗവുമാണ്. അപ്പോള്‍ കൂട്ടുകാരനായ താമി മൂസയോട് പറയുന്നത് ബലാത്സംഗമായാലോ എന്നാണ്.
മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ബലാത്സംഗത്തെ എങ്ങനെയാണ് ഇപ്പോഴും ഇവര്‍ക്ക് കോമഡിയായി കാണാന്‍ തോന്നുന്നതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. സുരേഷ് ഗോപി ഒരു രാഷ്ട്രീയ നേതാവ് കൂടിയായതിനാല്‍ ഇത്തരം സീനില്‍ അഭിനയിക്കും മുന്‍പ് ചിന്തിക്കാത്തത് എന്താണെന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം.
Discussion about this post