ധനം എന്ന ചിത്രത്തിലെ ‘ചീരപ്പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന’ എന്ന ഗാനം മലയാളികള്‍ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ വിടര്‍ന്ന കണ്ണുകളുമായി ആ പാട്ടിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ചാര്‍മിള. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ നടിയായിരുന്ന ചാര്‍മിള ദുരിത ജീവിതമാണ് നയിക്കുന്നത്. തമിഴ്നാട്ടിലെ ചെറിയൊരു തെരുവില്‍ അമ്മയ്ക്കും മകനുമൊപ്പം രണ്ട് മുറി വാടക വീട്ടിലാണ് മലയാളികളുടെ ആ പഴയ നായിക ഇപ്പോള്‍ താമസിക്കുന്നത്.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു നടി ചാര്‍മിളയുടെ വിവാഹം. ഇതോടെ സിനിമ ഉപേക്ഷിച്ച് പോയ ചാര്‍മിള വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. തിരിച്ച് വരവിനെ കുറിച്ചും വിവാഹത്തിന് ശേഷം താന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും പലപ്പോഴും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ ദുരിത ജീവിതത്തെ കുറിച്ച് നടി മനസ് തുറന്നത്.
നടനും അവതാരകുമായ കിഷോര്‍ സത്യയെ ആയിരുന്നു ചാര്‍മിള ആദ്യം വിവാഹം കഴിച്ചത്. 1995 ല്‍ വിവാഹിതരായ ഇരുവരും 1999 ല്‍ വേര്‍പിരിഞ്ഞു. 2006 ലായിരുന്നു സഹോദരിയുടെ സുഹൃത്തും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷുമായി ചാര്‍മിളയുടെ വിവാഹം. 2014 ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. രാജേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതോടെ മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ ചെറിയൊരു വീട്ടിലെ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നും മുന്‍ നായിക പറയുന്നു.
രാജേഷുമായിട്ടുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്ക് വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകള്‍ വരുമ്പോളൊക്കെ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കും.
സിനിമകള്‍ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച് കിട്ടിയാല്‍ മതി. റിയാലിറ്റി ഷോയിലെ മറ്റോ ജഡ്ജിയായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നുവെന്നാണ് ചാര്‍മിള പറയുന്നത്.
തന്റെ പിടിപ്പുക്കേടാണ് മകന്‍ ജൂഡ് അഡോണിസ് ഇത്തരത്തില്‍ ജീവിക്കേണ്ടി വന്നത്. ഒന്‍പത് വയസുള്ള മകന്റെ ജീവിതത്തിലെ ഏക സന്തോഷം അവന്റെ അച്ഛന്‍ വല്ലപ്പോഴും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു
കൊടുക്കുന്ന പിസ മാത്രമാണെന്നാണ് ചാര്‍മിള പറയുന്നത്. തമിഴ് നടന്‍ വിശാലിന്റെ സഹായം കൊണ്ട് മാത്രമാണ് മകന്റെ സ്‌കൂള്‍ ഫീസ് മുടങ്ങാതെ പോകുന്നതെന്ന് മുന്‍ താര സുന്ദരി വ്യക്തമാക്കി.
1979 ല്‍ സിനിമയിലെത്തിയ ചാര്‍മിള അരങ്ങേറ്റം നടത്തിയത് തമിഴിലായിരുന്നു. മൂന്നോളം തമിഴ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ധനത്തിലെത്തിയത്. കേളി, കാബൂളിവാല, പ്രിയപ്പെട്ട കുക്കു, അങ്കിള്‍ ബണ്‍ എന്നിവയൊക്കെയാണ് ചാര്‍മിളയുടെ മലയാള ചിത്രങ്ങള്‍.
Discussion about this post