യുവതാരം നമിത പ്രമോദിന്റെ വിവാഹശേഷം സിനിമ കരിയര്‍ ഉപേക്ഷിക്കുമെന്ന പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയില്‍ തിരുത്തുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. പങ്കാളിയ്ക്ക് വേണ്ടി കരിയര്‍ മാറ്റിവയ്ക്കുമെന്നത് പക്വതയില്ലാത്ത പറച്ചിലായിരുന്നുവെന്നും അത്തരം തെറ്റിദ്ധാരണ മാറാനായി തന്നെ സ്വധീനിച്ചത് സുഹൃദ് ബന്ധങ്ങളാണെന്നും താരം പറയുന്നു.
കുറേനാളുകള്‍ക്ക് മുന്നേ ഞാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. കല്ല്യാണം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്നായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്. വളരെ നല്ലൊരു തീരുമാനമാണ് നിങ്ങള്‍ എടുത്തത് എന്നായിരുന്നു പലരും അന്ന് എന്നോട് പറഞ്ഞത്.
ആ കാര്യം പറയുമ്പോള്‍ ഉണ്ടായ സാഹചര്യം വ്യത്യസ്തമായിരുന്നു. മൂന്ന് നാല് വര്‍ഷം കഴിഞ്ഞു ഞാന്‍ അത് പറഞ്ഞിട്ട്. അന്ന് ഞാന്‍ എടുത്ത തീരുമാനം കറക്ട് ആയിരുന്നോയെന്ന് അത് കഴിഞ്ഞിട്ട് ഞാന്‍ ആലോചിച്ചു. പക്വത ഇല്ലാത്ത ആറ്റിറ്റിയൂഡ് കൊണ്ട് ഞാന്‍ പറഞ്ഞ കാര്യമാണോ എന്നാണ് ആലോചിച്ചത്. അത് അന്നൊരു ആറ്റിറ്റിയൂഡ് കൊണ്ട് പറഞ്ഞ കാര്യമാണെന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ചിലപ്പോള്‍ ഞാന്‍ അഭിനയിക്കാം അഭിനയിക്കാതിരിക്കാം, എങ്ങനെ എനിക്ക് ഭാവിയെക്കുറിച്ച് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നാണ് താരം ചോദിക്കുന്നത്.
പാര്‍ട്ണറിന് വേണ്ടി എന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ പറ്റില്ല. ആ സമയത്ത് കരിയര്‍ നിര്‍ത്താന്‍ എനിക്ക് തോന്നുന്നില്ലെങ്കില്‍ നിര്‍ത്താന്‍ കഴിയില്ല. അത്തരമൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ എനിക്ക് അതില്‍ നിന്നും മാറാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുകയാണെന്ന് കരുതുക, അത് എന്റെ ഭാവിയെ എത്രത്തോളം ബാധിക്കുമെന്നും താരം ചോദിക്കുന്നു.
ഒരു പക്ഷെ, വേറെ ഒന്നും ചെയ്യാനറിയാത്ത എനിക്ക് വിവാഹം കഴിഞ്ഞും അഭിനയം തുടരേണ്ടി വരും. ഇതൊന്നും ചിന്തിക്കാതെയാണ് ഞാന്‍ അന്ന് അത്തരമൊരു പ്രസ്താവന നടത്തിയത്. വളരെ തെറ്റായൊരു സ്റ്റേറ്റ്മെന്റ് തന്നെയായിരുന്നു അതെന്നും താരം പറഞ്ഞു.
എന്റെ കൂടെ വര്‍ക്ക് ചെയ്ത എത്രയാളുകള്‍ വിവാഹത്തിന് ശേഷവും അഭിനയിക്കുന്നുണ്ട്. നസ്രിയ, റിമ, അങ്ങനെ കുറേ പേര് വര്‍ക്ക് ചെയ്യുന്നുണ്ട്. ഭയങ്കരമായ മണ്ടത്തരമായിരുന്നു വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞത്. പക്വതയില്ലാത്ത പ്രസ്താവനയാണത്.
തെറ്റായിരുന്നു എന്റെ, അങ്ങനെ തന്നെ പറയുന്നതില്‍ ഒരു കുഴപ്പവും തോന്നുന്നില്ല. കാരണം ഓരോ പ്രായം കൂടുമ്പോഴും നമ്മള്‍ പുരോഗമിക്കുകയാണ് വേണ്ടത്. അല്ലാതെ താഴോട്ട് പോകുകയല്ല. ഇങ്ങനെയൊരു മാറ്റം എന്റെ ചിന്തയിലുണ്ടാകാനുള്ള കാരണം ഉള്ളിലുണ്ടായ മാറ്റമായിരിക്കാം അല്ലെങ്കില്‍ പരിചയപ്പെട്ട ആളുകളുടെ സ്വാധീനമാകാം. അന്ന് 17,18 വയസ്സ് പ്രായമുള്ളവരായിരുന്നു എന്റെ സുഹൃത്തുക്കളെന്നും താരം വിശദീകരിക്കുന്നു.