സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികള്‍ നേരിടുന്ന സൈബര്‍ ബുള്ളിയിങ് നിസാരമല്ല. നടിമാരാണ് അധികവും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ളത്. ഇപ്പോഴിതാ നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്തിരിക്കുകയാണ് ഒരു വ്യക്തി.
ഇയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കാനും നവ്യ മടിക്കുന്നില്ല. ‘നിങ്ങള്‍ക്ക് നിര്‍ഭയനാകണമെങ്കില്‍ സ്നേഹം തിരഞ്ഞെടുക്കുക’ എന്ന തലക്കെട്ടോടെ നവ്യ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. ബാബുരാജ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് നവ്യയെ പരിഹസിച്ച് കമന്റ് ചെയ്തത്.
നവ്യ നായര്‍ ഒരു റെസ്റ്റോറന്റില്‍ സമയം ചെലവഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് താഴെയാണ്, ‘കെട്ടിയോനേയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം’ എന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്.
ഈ കമന്റ് ശ്രദ്ധിച്ച നവ്യ അതിന് നല്‍കിയ മറുപടി ഇങ്ങനെ, ‘ഇതൊക്ക ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേയുള്ളു. സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ’.- എന്നും താരം കുറിച്ചു.
Discussion about this post