കരൾ രോഗത്തോട് കഴിഞ്ഞ 5 വർഷമായി പോരാടുന്നു, ജീവിതത്തിലേക്ക് വരാൻ ആഗ്രഹം; സഹായം അഭ്യർത്ഥിച്ച് നടൻ വിജയൻ കാരന്തൂർ

Vijayan Kanthoor | Bignewslive

കഴിഞ്ഞ അഞ്ചു വർഷമായി കരൾ രോഗത്തോട് പൊരുതുകയാണെന്ന് വെളിപ്പെടുത്തി നടൻ വിജയൻ കാരന്തൂർ. ഫേസ്ബുക്കിലൂടെയാണ് നടന്റെ വെളിപ്പെടുത്തൽ. ചികിത്സയ്ക്ക് വലിയൊരു തുക ചിലവാകുമെന്നും സഹായിക്കണമെന്നും നടൻ അഭ്യർത്ഥിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തോളമായി രോഗം മൂർധന്യാവസ്ഥയിലാണെന്നും താരം പറയുന്നു.

മൂന്ന് കുട്ടികളുടെ അമ്മ, ഗർഭപാത്രം നീക്കാൻ ചെയ്യാനെത്തിയ യുവതിയുടെ വൃക്കകൾ നീക്കം ചെയ്തു; ‘മോഷണം’ അറിഞ്ഞത് വിട്ടുമാറാത്ത വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ!

1973ൽ യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘മരം’ എന്ന സിനിമയിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലേക്കെത്തുന്നത്. തുടർന്ന് ‘ചന്ദ്രോത്സവം’, ‘റോക്ക് ൻ റോൾ’, ‘മായാവി’, ‘വിനോദയാത്ര’, ‘സോൾട്ട് ആൻഡ് പെപ്പർ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

‘പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്.

ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു.

ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു’,

Exit mobile version