വിവാഹമോചനം നേടാനായി തീരുമാനിച്ച് രണ്ടിടങ്ങളിലേക്ക് താമസം മാറ്റാന്‍ ഒരുങ്ങിയ നടി ചാരു അപസോസയും രാജീവ് സെന്നും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം താരങ്ങള്‍ തന്നെയാണ് അറിയിച്ചത്.
നേരത്തെ പല പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റിയതായും ഒരു തവണ കൂടി ശ്രമിച്ചു നോക്കുകയാണെന്നും ഇ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ചാരു വെളിപ്പെടുത്തി.
ഒരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റി. കുടുംബക്കോടതിയില്‍ പോകാന്‍ ദിവസം വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂവെന്നാണ് വീണ്ടുമുള്ള കൂടിച്ചേരലിനെ കുറിച്ച് ചാരു പറയുന്നത്.
അതേസമയം, ഇവരുടെ വേര്‍പിരിയലും കൂടിച്ചേരലും ബിഗ്ബോസില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണെന്നാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ സ്വയം കടന്നു പോകുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാകൂ എന്നുമായിരുന്നു ഇതിന് ചാരു തിരിച്ചടിച്ചത്.
ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷന്‍ മോഡലും സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും 2019 ലാണ് വിവാഹിതരായത്. നീണ്ടനാളത്തെ പ്രണയബന്ധമാണ് വിവാഹത്തിലെത്തിയെങ്കിലും ആദ്യ വര്‍ഷം തന്നെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതായി ഇരുവരും മുമ്പ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് മകള്‍ പിറന്നെങ്കിലും പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുകയായിരുന്നു. ഇതോടെയാണ് പിരിയാന്‍ തീരുമാനിച്ചത്.
Discussion about this post