കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയെ ഭരിച്ചത് സിനിമാതാരം ജയറാമിന്റെയും കുടുംബത്തിന്റേയും കൂടെയുള്ള മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെയും ഭാര്യ ചാരുവിന്റെയും ചിത്രമാണ്. കഴിഞ്ഞദിവസം ചെന്നൈയിലെ ജയറാമിന്റെ വീട്ടില്‍ സഞ്ജുവും ഭാര്യയും അപ്രതീക്ഷിത അതിഥികളായി എത്തുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ചിത്രം പങ്കുവെച്ച്സഞ്ജുവും ജയറാമും തങ്ങളുടെ സന്തോഷം പങ്കുവെച്ചതോടെയാണ് സോഷ്യല്‍മീഡിയ ഇക്കാര്യം ഏറ്റെടുത്തത്. ‘ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടന് ജയറാം കുറിച്ചതിങ്ങനെ.
ചിത്രത്തില്‍ പാര്‍വതിയും മകള്‍ മാളവികയും ഒപ്പം ഉണ്ട്. ‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്.
അതേസമയം, നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടുംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്തെന്നും സഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
‘സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്,,ഒരു നാള് അവന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി,രണ്ടാളും നമ്മള് മലയാളികള്‍ക്ക് വേണ്ടപ്പെട്ടവര്‍, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’,- എന്നൊക്കെയാണ് ചിത്രത്തിന് വന്ന കമന്റുകള്‍!
Discussion about this post