ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ആര്യ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മകള്‍ക്കൊപ്പമുള്ള ആര്യയുടെ ചിത്രവും അതിന്റെ ക്യാപ്ഷനും. സമൂഹമാധ്യമങ്ങളിലൂടെ ആര്യയുടെ വിശേഷങ്ങള്‍ തിരക്കുന്ന ആരാധകര്‍ ധാരളമുണ്ട്. അതില്‍ ചിലതിനൊക്കെ താരം മറുപടിയും നല്‍കാറുണ്ട്.
ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും ധാരാളം കമന്റുകള്‍ വരാറുണ്ട്. അത്തരത്തില്‍ ഒരാള്‍ ആര്യ കന്യകയാണോ എന്ന് ചോദിച്ചു. മറുപടിയായി താരം ഇതാ എന്റെ ആറുവയസുകാരി മകള്‍ എന്ന് പറഞ്ഞ് അവള്‍ക്കൊപ്പം നില്‍ക്കുന്ന ക്യൂട്ട് ഫോട്ടോ പങ്കുവെച്ചു.വളരെപ്പെട്ടന്ന് തന്നെ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Discussion about this post