വിവാഹവും വിവാഹമോചനവും സംഭവിക്കുന്നതോടെ കരിയര്‍ തകരുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് സാമന്തയുടേത്. വിവാഹശേഷവും സിനിമകളുടെ ഭാഗമായിരുന്ന സാമന്ത ഇപ്പോഴിതാ വിവാഹശേഷം സൂപ്പര്‍താര പദവിയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി നില്ക്കുന്ന സാമന്തയുടെ ഒരു പിടി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
ഇപ്പോഴിതാ, താരത്തിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സാമന്തയുടെ വിവാവഹത്തെ സംബന്ധിച്ച വാര്‍ത്തകളാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിറയുന്നത്. തെലുങ്ക് മൂവി എന്റര്‍ടൈന്‍മെന്റ് വെബ്സൈറ്റായ സിനെ ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നത് നടി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്നാണ്. താന്‍ ഗുരുവായി കാണുന്ന സദ്ഗുരു ജഗ്ഗി വസുദേവിന്റെ നിര്‍ദേശത്തിന് സമ്മതം മൂളുകയായിരുന്നു സാമന്ത എന്നാണ് വിവരം.
അതേസമയം, ഇക്കാര്യം സാമന്തയോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ കരണ്‍ ജോഹറിന്റെ ടോക് ഷോ ആയ കോഫീ വിത്ത് കരണ്‍ പരിപാടിയില്‍ പങ്കെടുത്ത സാമന്ത വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സാമന്ത തുറന്നു പറഞ്ഞിരുന്നു.
മറ്റൊരു പ്രണയത്തിനായി തന്റെ ഹൃദയം സജ്ജമല്ല എന്നാണ് സാമന്തയുടെ വാക്കുകള്‍. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നടന് നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വര്‍ഷത്തിന് ശേഷം, 2021ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
അതേസമയം, നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മണി രത്നം സംവിധാനം ചെയുന്ന ബിഗ് ബജറ്റ് സിനിമ പൊന്നിയിന്‍ സെല്വന് ഒന്നില്‍ പ്രധാനപ്പെട്ട റോളില്‍ ശോഭിത എത്തുന്നുണ്ട്.
Discussion about this post