നടി സാമന്ത റൂത്ത് പ്രഭു ചര്‍മ്മ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ചര്‍മ്മത്തെ ബാധിക്കുന്ന അലര്‍ജിയാണ് താരത്തെ വലയ്ക്കുന്നത്. സൂര്യരശ്മികള്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിയാണ് താരത്തിനെന്നാണ് റിപ്പോര്‍ട്ട്.
ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ, സാമന്ത തന്റെ എല്ലാ പൊതുപരിപാടികളും കുറച്ച് നാളുകളായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു. കൂടാതെ, കഴിഞ്ഞ രണ്ട് ആഴ്ചയായി സമൂഹമാധ്യമങ്ങളിലും നടി സജീവമല്ല.
ഓഗസ്റ്റ് മാസം റിലീസ് ചെയ്യേണ്ടിയിരുന്ന സമാന്തയുടെ ആക്ഷന്‍ ത്രില്ലര്‍ യശോദയുടെ റിലീസും നിര്‍മാതാക്കള്‍ നീട്ടിവച്ചിരുന്നു. പ്രമോഷന്‍ പരിപാടികളില്‍ നടിക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം കൊണ്ടാണ് റിലീസ് മാറ്റിയതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ചികിത്സ കഴിഞ്ഞ് നടി എപ്പോഴാണ് തിരികെ വരിക എന്നത് സംബന്ധിച്ച് കൃത്യമായി വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളും വന്നിട്ടില്ല.
ALSO READ- ഓണം ബംബറിന്റെ ഒന്നാം സമ്മാനം കൈയ്യിലൂടെ വഴുതി പോയി; രഞ്ജിതയ്ക്ക് സങ്കടമില്ല; ലഭിച്ചത് സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം!
മലയാള നടന്‍ ദേവ് മോഹന്‍ അഭിനയിക്കുന്ന ശാകുന്തളം ആണ് സമാന്തയുടെ പുതിയ ഒരു പ്രോജക്ട്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമ നിലവില്‍ പാതിയില്‍ മുടങ്ങിയ അവസ്ഥയിലാണ്.
Discussion about this post