സിനിമാ ലോകത്തെ ഒന്നടങ്കം ചർച്ചയായ ഒന്നാണ് നാഗചൈതന്യ-സാമന്ത വിവാഹ മോചന വാർത്ത. വേർപിരിയൽ പ്രഖ്യാപിച്ച് നാളുകൾ കഴിഞ്ഞുവെങ്കിലും ഇന്നും ചർച്ചയാകുന്ന ഒന്നാണ് ഇരുവരുടെയും വിവാഹ മോചനം. ഇപ്പോൾ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നാഗചൈതന്യയുടെ അച്ഛനും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന.
കാട്ടുപന്നിയുടെ ആക്രമണം; സ്കൂട്ടറില്‍ സഞ്ചരിച്ച അഭിഭാഷകയ്ക്കും മകള്‍ക്കും സാരമായി പരിക്കേറ്റു
മകന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പുറത്ത് വന്ന വാർത്തകളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അവൻ ഇപ്പോൾ സന്തോഷവാനാണ്. അതാണ് ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. അവന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം മാത്രമായി അതിനെ കണക്കിലെടുത്താൽ മതി. നിർഭാഗ്യകരമായിപ്പോയി കാര്യങ്ങൾ,” നാഗാർജുന പറയുന്നു.
തന്റെ മകനും ഭാര്യയും തമ്മിലുള്ള ബന്ധം പൂർണമായും അവസാനിച്ചുവെന്നും തെലുങ്ക് സൂപ്പർതാരം പറഞ്ഞു. ”എപ്പോഴും അതേക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കാൻ നമുക്കാവില്ല. അത് അവസാനിച്ചിരിക്കുന്നു. ഒന്നും നമ്മുടെ കൈകളിലല്ല ഇരിക്കുന്നത്,” നാഗാർജുന പറഞ്ഞു. നാല് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് നാഗചൈതന്യയും സാമന്തയും വേർപിരിയാൻ തീരുമാനിച്ചത്. പെട്ടെന്നുണ്ടായ ഒരു തീരുമാനം അല്ല തങ്ങളുടെ വിവാഹ മോചനമെന്ന് സാമന്ത പ്രതികരിച്ചിരുന്നു.
Discussion about this post