അല്ലു അര്‍ജുന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘പുഷ്പ’യിലെ സാമി സാമി എന്ന വൈറല്‍ ഗാനത്തിന് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി നേപ്പാളി പെണ്‍കുട്ടി. കൊച്ചുമിടുക്കിയുടെ മനോഹരമായ വിഡിയോ സൈബര്‍ലോകത്ത് വൈറലാകുകയാണ്.
രശ്മിക മന്ദാന ചുവടുവച്ച ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഈ സുന്ദരിക്കുട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് താരം. ഗാനത്തിന് മനോഹരമായി നൃത്തംവയ്ക്കുന്ന കുട്ടിയുടെ വിഡിയോ രശ്മിക തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഈ സുന്ദരിക്കുട്ടിയെ കാണണമെന്നും അതെങ്ങനെ സാധിക്കുമെന്നും ചോദിച്ചകാണ്ടാണ് താരം ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
സ്‌കൂളിലെ നൃത്ത പരിശീലനത്തിനിടെ എടുത്ത വിഡിയോയാണിത്. പശ്ചാത്തലത്തില്‍ മറ്റ് കുട്ടികളും നൃത്തം ചെയ്യുന്നത് കാണാം. മധ്യഭാഗത്തുള്ള പെണ്‍കുട്ടി പാട്ടിനനുസരിച്ച് ചുണ്ടുകള്‍ ചലിപ്പിക്കുകയും പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുകയുമാണ്.
തിമര്‍പൂരില്‍ നിന്നുള്ള എംഎല്‍എ ദിലീപ് പാണ്ഡെയാണ് മനോഹരമായ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ‘ഇത് എത്ര മനോഹരമാണ് ഈ ക്യൂട്ട് ലിറ്റില്‍ മാലാഖ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവള്‍ ഇതിനകം എന്റെ ദിവസം മനോഹരമാക്കി’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.
വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നേപ്പാള്‍ ടൂറിസം ബോര്‍ഡും ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. ഈ സുന്ദരിക്കുട്ടി നേപ്പാളിലെ ഹെതൗഡ എന്ന സ്ഥലത്തു നിന്നുള്ളതാണെന്നും അവള്‍ക്കൊപ്പം നേപ്പാളിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നുമാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നത്.
Cute 😂😍
.@iamRashmika ❤️ pic.twitter.com/yIZJZHuNiP— 𝐭𝐞𝐣𝐀𝐀𓀠..!! (@tejAA___) September 13, 2022
Discussion about this post