പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശനയും കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രമായിരുന്നു ഹൃദയം. ഒപ്പം ചിത്രത്തിൽ ഒട്ടനവധി പുതുമുഖ താരങ്ങളും അണിനിരന്നിരുന്നു. ഇപ്പോൾ ചിത്രത്തിൽ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളായ സെൽവന്റെ കാമുകിയായ സെൽവിയും ജോയും ജീവിതത്തിൽ ഒന്നിക്കുകയാണ്.

സെൽവിയെ അവതിരിപ്പിച്ചത് സൈക്കോളജിസ്റ്റ് കൂടിയായ അഞ്ജലിയാണ്. ജോ ആയി എത്തിയത് ആദിത്യൻ ചന്ദ്രശേഖറും. ചിത്രീകരണ വേളയിൽ മൊട്ടിട്ട പ്രണയമാണ് ഇപ്പോൾ സാക്ഷത്കാരത്തിൽ എത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ച ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.


‘ഞങ്ങൾ പ്രണയത്തിലായതാണോ അല്ലെങ്കിൽ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി ആരാധകാരുമായി പങ്കുവെച്ചത്. ഹൃദയം സിനിമയുടെ നിർമ്മാതാവായ വിശാഖ് ഇരുവർക്കും ആശംസ നേർന്നിട്ടുണ്ട്.












Discussion about this post