സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. നിരവധി ജീവനുകളാണ് കുറഞ്ഞ കാലയളവിൽ പേവിഷ ബാധയേറ്റ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ പേപ്പട്ടികളെയും ആക്രമണകാരികളെയും കൊല്ലാൻ അനുമതി തേടി കേരളം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന വേളയിൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മൃദുല മുരളി.
ദളിതനായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും പാട്ട് ഒഴിവാക്കി: വിനയൻ മറുപടി പറയണ൦; ഗായകൻ പന്തളം ബാലൻ
നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം അവയെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ കൂടുതൽ ഷെൽറ്ററുകൾ നിർമിക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്നാണ് നടിയുടെ ആവശ്യം. പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മുഴുവൻ മനുഷ്യവർഗത്തെയും കൊന്നൊടുക്കുകയാണോ എന്നും മൃദുല ചോദിക്കുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്. പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവൻ മനുഷ്യവർഗത്തെയും കൊന്നൊടുക്കുക! ഇങ്ങനെയാണോ കാര്യങ്ങൾ നടത്തേണ്ടതുണ്ടെന്ന് മൃദുല പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്നും നടി കുറിക്കുന്നു. അതേസമയം, താരത്തിന്റെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും ഉയരുന്നുണ്ട്.
Discussion about this post