ഇപ്പോള്‍ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം പാല്‍തു ജാന്വര്ന്റെ സംവിധായകന് സംഗീത് പി രാജനും ഇതേ ചിത്രത്തിലെ നായിക ശ്രുതി സുരേഷും വിവാഹിതരായി.
ഇരുവരും തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെച്ച് വളരെ ലളിതമായ ചടങ്ങിലാണ് വിവാഹിതരായത്. ഇരുവരുടേതും പ്രണയവിവാഹമാണ്.
ശ്രുതിയെ പ്രേക്ഷകര്‍ക്ക് സുപരിചിതയായത് കരിക്ക് വെബ് സീരിസിലൂടെയാണ്. താരം അഭിനയലോകത്ത് എത്തിയത് കരിക്കിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും ആയിരുന്നു. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി പാല്‍തു ജാന്‍വറിലാണ് ശ്രുതി അഭിനയിച്ചത്. സംവിധായകന് മിഥുന് മാനുവല്‍ തോമസിന്റെ അസോഷ്യേറ്റ് ആയിരുന്ന സംഗീതിന്റെ ആദ്യ സംവിധാന സംരംഭമാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫ് നായകനായ സിനിമ നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന് വേണ്ടി ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേര്‍ന്നാണ്.
Discussion about this post