നടൻ കുഞ്ചാക്കോ ബോബന്റെ ആദ്യ കാമുകി ആരെന്ന് അറിയാനുള്ള മെന്റലിസ്റ്റ് അനന്ദുവിന്റെ പരിശ്രമം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കുകൾക്കൊപ്പം മെന്റലിസ്റ്റ് അനന്തുവുമായി ചാക്കോച്ചൻ സംഭാഷണത്തിൽ ഏർപ്പെടുന്ന വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
മെന്റലിസ്റ്റിനെ ചാക്കോച്ചനും, ചാക്കോച്ചനെ മെന്റലിസ്റ്റും ഒരുപോലെ വെള്ളം കുടിപ്പിക്കുന്ന വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അതേസമയം, ഒരു 50 കോടി ചിത്രം സമ്മാനിച്ച സന്തോഷത്തിലും വിജയത്തിലുമാണ് ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചൻ പ്രേക്ഷകരുടെ മനം കവർന്നത്.
പതിവ് ശൈലികൾക്കു വിപരീതമായി, തന്റെ അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങൾ തച്ചുടച്ചാണ് ചാക്കോച്ചൻ രാജീവനിലേക്ക് എത്തിയത്. ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
Discussion about this post