ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ലൈഗറിന് കനത്ത പരാജയം; പ്രതിഫലത്തിലെ 6 കോടി തിരികെ നൽകുമെന്ന് വിജയ് ദേവരകൊണ്ട, അടുത്ത ചിത്രത്തിന്റെ ബഡ്ജറ്റും വെട്ടികുറയ്ക്കും

Liger Actor | Bignewslive

ലൈഗറിന്റെ പരാജയത്തിന് പിന്നാലെ, നിർമാതാക്കൾക്ക് 6 കോടി രൂപ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. തന്റെ ബോളിവുഡ് അരങ്ങേറ്റം കൂടി അടയാളപ്പെടുത്തിയ ‘ലൈഗർ’ എന്ന ചിത്രം ബോക്‌സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് താരം തന്റെ തീരുമാനം അറിയിച്ചത്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

100 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം നിർമാതാക്കൾക്കു കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. പുരി ജഗന്നാഥ്‌ സംവിധാനം ചെയ്ത ചിത്രമാണ് ലൈഗർ. വിജയ് ദേവരകൊണ്ട ആദ്യമായി ബോളിവുഡിൽ അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ഇത്.

ലെജൻഡറി താരമായ മൈക്ക് ടൈസനെ ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച ലൈഗർ പക്ഷേ ബോക്‌സ് ഓഫിസിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതിഫല തുക തിരികെ നൽകിയത് മാത്രമല്ല, തന്റെ അടുത്ത ചിത്രമായ ‘ജനഗണമന’യുടെ ബജറ്റ് വെട്ടിക്കുറയ്ക്കാനും താരം തീരുമാനിച്ചു.

ലൈഗറിന്റെ സംവിധായകൻ പുരി ജഗന്നാഥ്‌ തന്നെയാണ് ‘ജനഗണമന’യും സംവിധാനം ചെയ്യുന്നത്. പുരി ജഗന്നാഥും തന്റെ പ്രതിഫലം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ‘ജനഗണമന’ ബോക്‌സ് ഓഫിസിൽ വിജയം നേടിയാൽ വിജയ് പിന്നീട് ലാഭത്തിന്റെ ഒരു ഭാഗം കൈപ്പറ്റിയേക്കും.

Exit mobile version