യാത്രാ വീഡിയോകളിലൂടെയും പാചകക്കുറിപ്പുകളിലൂടെയുമെല്ലാം മലയാളികള്‍ക്ക്
സുപരിചിതയാണ് ലക്ഷ്മിനായര്‍. പാചക പരീക്ഷണങ്ങളും വീട്ടുവിശേഷങ്ങളും ലക്ഷ്മി നായര്‍ വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ലക്ഷ്മി നായരുടെ പേരക്കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മി നായരുടെ മകള്‍ പാര്‍വ്വതിക്ക് ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്ന് കണ്മണികളുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞദിവസം.
യുവാന്‍, വിഹാന്, ലയ എന്നിങ്ങനെയാണ് മൂവര്‍ സംഘത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാര്‍വ്വതിക്ക് ഉണ്ട്. മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായര്‍ ഇപ്പോള്‍ ഉള്ളത്.
കുട്ടികളുടെ വിശേഷങ്ങളും അവര്‍ക്കായി ലക്ഷ്മി നായര്‍ ഒരുക്കിയ പിറന്നാള്‍ കേക്കും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ പിറന്നാള്‍ ഒരുക്കങ്ങളും അവരുമൊന്നിച്ചുള്ള ഷോപ്പിംഗുമൊക്കെ വീഡിയോയില്‍ കാണാം. പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. കുഞ്ഞുമക്കളെ കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.
Discussion about this post