തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയ്ക്കും പ്രണയസാഫല്യം. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍
ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍
പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം.
രണ്ടുപേരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്‌നേഹത്താല്‍ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു’ എന്നാണ് മഹാലക്ഷ്മി കുറിച്ചത്. ‘മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാല്‍ ജീവിതം നല്ലതാണെന്ന് പറയും’, എന്നാണ് രവീന്ദര്‍ കുറിച്ചത്.
തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.