മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച്
സുരേഷ് ഗോപി. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് നടന്‍ ഓണക്കോടി സമ്മാനിച്ചത്. സുരേഷ് ഗോപി ജഗതിയ്ക്ക് ഓണക്കോടി സമ്മാനിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഓണസമ്മാനത്തിനൊപ്പം രമേഷ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വഹിച്ചു. പുസ്തകത്തിലെ പ്രധാന കാര്യങ്ങള്‍ ജഗതിക്ക് വിശദീകരിക്കുകയും നടനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
നിലവില്‍ മമ്മൂട്ടി നായകനായ സിബിഐ 5 ദി ബ്രെയിന്‍ എന്ന സിനിമയിലൂടെ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരവ് നടത്തിയിരുന്നു. ചിത്രത്തില്‍ സുപ്രധാന രംഗത്തില്‍ വിക്രം എന്ന കഥാപാത്രമായാണ് നടന്‍ എത്തിയത്.
അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു താരം. മികച്ച ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും.
Discussion about this post