താൻ വീണ്ടുമൊരു അച്ഛനാകുന്നുവെന്ന് വെളിപ്പെടുത്തി നടൻ നരേൻ. 2007ലാണ് നടൻ നരേനും മഞ്ജു ഹരിദാസും വിവാഹിതരാവുന്നത്. ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ 15-ാം വാർഷിക ദിനത്തിലാണ് താരം സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.
ഇനി കുടുംബത്തിൽ അംഗങ്ങൾ മൂന്നല്ല, നാലാണ്. ഒരു കുഞ്ഞതിഥിക്ക് കൂടിയുള്ള കാത്തിരിപ്പിലാണെന്ന് നടൻ വെളിപ്പെടുത്തി. 2005ൽ ഒരു ചാനൽ ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിൽ നായകവേഷം ചെയ്ത്, നരേൻ തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത്.
പരിപാടിക്ക് ശേഷം ഇരുവർക്കുമുള്ള ഒരു പൊതുസുഹൃത്ത് വഴി പരിചയം പ്രണയമായി വളരുകയായിരുന്നു. വീട്ടിലും പരസ്പരം പറഞ്ഞ് സമ്മതം തേടി. മഞ്ജുവിന്റെ പഠന ശേഷമായിരുന്നു വിവാഹം. കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ നരെയ്ന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറത്തും നരേൻ സിനിമാ തിരക്കുകളിലാണ്.
Discussion about this post