മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മേഘ്നാ രാജ്. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞിരുന്നു താരം. പിന്നീട് മേഘ്നയുടെ ഭർത്താവ് 2020-ൽ അകാലത്തിൽ മരണപ്പെട്ടത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. കന്നഡ സിനിമാ ലോകത്തെ യുവസൂപ്പർതാരവുമായിരുന്ന ചിരഞ്ജീവി സർജയായിരുന്നു താരത്തിന്റെ ഭർത്താവ്.
ചിരുവിന്റെ മരണ സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു മേഘ്ന. ഈ കാലത്തെ എങ്ങനെ അതിജിവിച്ചെന്നും രണ്ടാമത് ഒരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തെ എങ്ങനെ നേരിട്ടെന്നും ഇപ്പോൾ തുറന്നുപറയുകയാണ് താരം.
വീണ്ടും ഒരു വിവാഹം കഴിക്കണമെന്ന് തന്നോട് പറഞ്ഞവരുണ്ടെന്ന് മേഘ്നാ രാജ് പറയുന്നു. അതേസമയം തന്നെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്. ഇതിലേതിനാണ് താൻ ചെവികൊടുക്കേണ്ടതെന്ന് നടി ചോദ്യം ചെയ്യുന്നു.
‘ചുറ്റുമുള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല.’-മേഘ്ന പറയുന്നു.
2018-ലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാവുന്നത്. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തേ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്. ഇതേ വർഷം ഒക്ടോബറിലാണ് മകനായ റയാൻ രാജ് സർജയുടെ ജനനം. മകന്റെ ജനനത്തിന് ശേഷം രണ്ട് ചിത്രങ്ങളിലും മേഘ്ന അഭിനയിച്ചു. ബുധിവന്ത 2 ആണ് റിലീസിന് കാത്തിരിക്കുന്ന ചിത്രം.
Discussion about this post