സച്ചിയുടെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു;പൃഥ്വിരാജ് ചിത്രം”വിലായത്ത് ബുദ്ധ”യ്ക്ക് തുടക്കം

പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന പുതിയ ചിത്രം ”വിലായത്ത് ബുദ്ധ”യ്ക്ക് തുടക്കമായി. സെപ്റ്റംബർ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മറയൂരിലെ കുപ്രസിദ്ധിയാർജിച്ച ചന്ദനക്കള്ളക്കടത്തുകാരൻ ഡബിൾ മോഹനൻ എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ‘വിലായത്ത് ബുദ്ധ’. സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജി.ആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള കഥയാണ് വിലായത്ത് ബുദ്ധയെന്ന സിനിമയായി ഒരുങ്ങുന്നത്.ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമിക്കുന്നത്.

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ ഒന്നായിരിക്കും.വിലായത്ത് ബുദ്ധ ഇടുക്കിയിൽ ഒക്ടോബർ ആദ്യവാരം തുടങ്ങും. ഇടുക്കിക്കൊപ്പം മറയൂരിലും പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കും

Exit mobile version