മകളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ. കുഞ്ഞിന് ആദ്വിക എന്നാണ് പേര് നൽകിയിരിക്കുന്നത്.
ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ചിത്രത്തിൽ അഞ്ജലിക്കും അജിത്തിനുമൊപ്പം മകൾ അവ്‌നിയുമുണ്ട്. സാരിയിൽ അതി മനോഹരിയായിട്ടാണ് അഞ്ജലി എത്തിയിരിക്കുന്നത്.
ത്രീ ലീഫ് ഫോട്ടോഗ്രഫിയാണ് ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പേരിടൽ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ജൂലൈ 23നാണ് അഞ്ജലി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷവും താരം സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം.
ഇരുവരുടേയും രണ്ടാം വിവാഹം കൂടിയായിരുന്നു. ആദ്യ ബന്ധത്തിൽ അഞ്ജലിക്കൊരു മകളുണ്ട്. അവ്‌നി എന്നാണ് മകളുടെ പേര്. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി 125-ലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള അഞ്ജലി, ദൃശ്യം 2 ഇറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധേയയായിരുന്നത്.
അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ, ആറാട്ട് എന്നിവയാണ് പ്രധാന സിനിമകൾ.
Discussion about this post