വിവാഹത്തിനു രണ്ടു വർഷം മുമ്പു തന്നെ പൃഥ്വിരാജ് തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് സുപ്രിയ മേനോൻ. വിവാഹത്തിനു മുൻപേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങിൽ ഒരു നിഴലായി താൻ ഉണ്ടായിരുന്നു എന്ന് സുപ്രിയ പഴയ കാല ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചു.
പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിൽ പൃഥ്വി പുതിയ കാർ സ്വന്തമാക്കിയപ്പോൾ ഔദ്യോഗിക ചിത്രങ്ങളിലൊന്നും താൻ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് സുപ്രിയ കുറിച്ചത്.
‘2009 അല്ലെങ്കിൽ 2010, കൃത്യമായി ഓർക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തിൽ കാണുന്ന ദ4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു.” സുപ്രിയ കുറിക്കുന്നു.
2011 ഏപ്രിൽ 25ന് പാലക്കാട് വച്ചായിരുന്നു പൃഥ്വിരാജ്-സുപ്രിയ വിവാഹം. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനായാണ് പൃഥ്വിയെ കണ്ടത്. സുഹൃത്തുക്കളായ അവർ പിന്നീടു പ്രണയത്തിലാകുകയായിരുന്നു.