പ്രശസ്ത ബോളിവുഡ് താരം സൽമാൻഖാനെതിരെ ഗുരുതര ആരോപണവുമായി മുൻകാമുകിയും നടിയുമായ സോമി അലി. സൽമാൻ സ്ത്രീ മർദകനും സാഡിസ്റ്റുമാണെന്നാണ് സോമി അലി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റിനൊപ്പം സൽമാന്റെ പഴയ ചിത്രമായ ‘മേംനെ പ്യാർ കിയ’യുടെ പോസ്റ്ററും പങ്കുവെച്ചിരുന്നു. പോസ്റ്റിൽ സൽമാൻറെ പേര് എടുത്തുപറഞ്ഞിട്ടില്ല.എന്നാൽ പോസ്റ്റ് സോഷ്യൽമീഡിയയിൽ ഏറെ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ പിന്നീട് ആ പോസ്റ്റ് സോമി അലി പിൻവലിച്ചു.
‘അയാളൊരു സ്ത്രീ മർദ്ദകൻ മാത്രമല്ല, സാഡിസ്റ്റുമാണ്. ഞാൻ മാത്രമല്ല പല സ്ത്രീകളും ഇരകളാണ്. ദയവായി അയാളെ ആരാധിക്കുന്നത് അവസാനിപ്പിക്കുക’ എന്നാണ് സോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
90 കളിൽ സോമിയും സൽമാനും തമ്മിൽ ഡേറ്റ് ചെയ്തിരുന്നു. സൽമാൻഖാന്റെ ഹിറ്റ് ചിത്രമായ ‘മേംനെ പ്യാർ കിയ’യുടെ വലിയ ആരാധികയായിരുന്നു സോമി. അങ്ങിനെയാണ് അവർ തമ്മിൽ അടുക്കുന്നത്. പിന്നീട് ഇരുവരും സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
Discussion about this post