തെന്നിന്ത്യന്‍ താരം തൃഷ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ അമ്മ. വാര്‍ത്തകള്‍ പാടെ നിഷേധിച്ച താരത്തിന്റെ അമ്മ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും അവകാശപ്പെട്ടു.
രണ്ട് ദിവസം മുന്‍പാണ് നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തമിഴ് മാധ്യമങ്ങളായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. രാഷ്ട്രീയത്തിലെ സാധ്യതകള്‍ പഠിച്ച ശേഷമായിരിക്കും തൃഷ വരികയെന്നും ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനസേവനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ നടന് വിജയിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തൃഷയുടെ തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകളില്‍ പ്രതിരകരണവുമായി താരത്തിന്റെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്തകള്‍ അവര്‍ നിഷേധിച്ചു. തൃഷയ്ക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ ആഗ്രഹമില്ലെന്നും നടിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശാശ്വതമായി അവസാനിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രമാണ് തൃഷയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ ചിത്രത്തില്‍ എത്തുന്നത്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
രണ്ട് ഭാഗങ്ങളിലായാണ് ‘പൊന്നിയിന്‍ സെല്വന്’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘പൊന്നിയിന്‍ സെല്വന്-1’ 2022 സെപ്റ്റംബര്‍ 30- ന് തിയറ്ററുകളില്‍ എത്തും. വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യാ റായ് ബച്ചന്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
Discussion about this post