ധനുഷ് നായകനായ ‘തിരുച്ചിത്രമ്പലം’ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധനുഷ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. സിനിമ ഹൗസ്ഫുള്ളായി നിറഞ്ഞോടുകയാണ്. ഇത് തിയേറ്ററുടമകൾക്ക് ആശ്വാസമായെങ്കിൽ ആരാധകർ വരുതത്ിവെച്ച നഷ്ടത്തിൽ ഉരുകുകയാണ് ചെന്നൈയിലെ രോഹിണി തിയേറ്റർ.
സൂപ്പർതാരമായ ധനുഷിനെ സ്‌ക്രീനിൽ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടക്കുകയും ആർപ്പു വിളികൾക്കും നൃത്തവുമായി സീറ്റിൽ നിന്ന് എഴുന്നേൽക്കുകയുമായിരുന്നു. വൈകാതെ തന്നെ ആരാധകരിൽ ചിലർ ആവേശം മൂത്ത് തിയേറ്റർ സ്‌ക്രീൻ വലിച്ചുകീറി.
ഇതോടെ ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തിൽ തങ്ങൾക്ക് പിണഞ്ഞ അമളി അവർക്ക് മനസ്സിലായത്. സംഭവം വലിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയേറ്റർ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ധനുഷിന്റെ തീയേറ്റർ റിലീസായ ചിത്രം മിത്രൻ ജവഹർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൺ പിക്‌സേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് വിതരണം ചെയ്യുന്നു.
also read- വിമാനം ലാൻഡ് ചെയ്യാൻ ആയിട്ടും ഉറക്കം ഉണർന്നില്ല; ഒടുവിൽ 25 മിനിറ്റ് വൈകി ലാൻഡിങ്!
റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ.അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകൻ. ചിത്രസംയോജനം പ്രസന്ന ജെ കെ.